Header Ads

  • Breaking News

    സംസ്ഥാനം സമൂഹവ്യാപനത്തിന്റെ വക്കിൽ; കണ്ണൂർ സർവകലാശാല പരീക്ഷാ തീയതി പ്രഖ്യാപിച്ചു

    കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധമായി അതിരൂക്ഷമായി തുടരുന്നതിനിടയിൽ പരീക്ഷാ തീയതി പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല. വിവിധ ക്യാമ്പസുകളിലെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ 23നു തുടങ്ങുമെന്നാണ് അറിയിപ്പ്. എന്നാൽ, സർവകലാശാലയുടെ തീരുമാനത്തിനെതിരെ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തി.
    സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കേസുകൾ അധികരിക്കുന്ന സാഹചര്യത്തിലും കണ്ടൈൻമെന്റ് സോണുകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലും പരീക്ഷകൾ നടത്താനുള്ള സർവകലാശാലയുടെ തീരുമാനം പുനപരിശോധിണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
    പരീക്ഷാ തിയതി സർവകലാശാലയുടെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച പത്രങ്ങളിൽ ഇത് സംബന്ധിച്ച അറിയിപ്പ് വന്നിരുന്നു എന്ന് വിദ്യാർത്ഥികൾ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടി വൈസ് ചാൻസിലർ, കേരള ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ എന്നിവർക്കൊക്കെ വിദ്യാർത്ഥികൾ ഇ-മെയിൽ അയച്ചിട്ടുണ്ട്. എന്നാൽ, ഇതിനൊന്നും മറുപടി ലഭിച്ചില്ലെന്ന് ഇവർ പറയുന്നു
    അതാത് ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുക, യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ നിർദ്ദേശം അനുസരിച്ച് ഒന്നാം വർഷ സെമസ്റ്റർ പരീക്ഷയുടെ നിലവാരമനുസരിച്ച് മാർക്ക് നിജപ്പെടുത്തി മുന്നോട്ടു പോവുക എന്നീ നിർദ്ദേശങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ടുവെക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad