Header Ads

  • Breaking News

    വീട്ടിൽ കയറി വ്യാപാരിക്കു നേരെ ക്രൂരമായ അക്രമം

    മട്ടന്നൂർ :
    മട്ടന്നൂരിലെ മലഞ്ചരക്ക് വ്യാപാരി വയന്തോടിൽ താമസിക്കുന്ന എംപി അബ്ദുൽ അസീസി(50)നെയാണ് അയൽവാസികളായ പി പി കാസിം, പി പി നൗഫൽ എന്നിവർ ചേർന്നു ആക്രമിച്ചത്. 

    തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. കണ്ണൂരിൽ വസ്ത്ര കട നടത്തുന്ന ഇവർക്ക് ബിസിനസ് ആവശ്യാർഥം അല്പകാലത്തേക്ക് പണം വായ്പയായി നൽകിയിരുന്നു. ഇത്‌ തിരികെ ചോദിച്ചതിന് പിന്നാലെയാണ് രണ്ടുപേർ വീട്ടിൽ വരികയും സംസാരിക്കാമെന്ന് പറഞ്ഞു വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിവരവേ ഇരുമ്പ് വടിയും കല്ലും കൊണ്ടു തലയ്ക്കും അടിച്ചു മുറിവേൽപ്പിച്ചതെന്ന്  അസീസ് പറഞ്ഞു. 
     
    തലയ്ക്കു സാരമായ പരിക്കേറ്റ നിലയിൽ ഇരിട്ടി ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പൂർണമായും രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad