മദ്യലഹരിയില്‍ പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍
പയ്യോളി:
പതിന്നാലുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പിതാവ് അറസ്റ്റിൽ. പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പെൺകുട്ടിക്ക് നേരെയാണ് കഴിഞ്ഞ ദിവസം മദ്യലഹരിയിൽ പിതാവിന്റെ പീഡനശ്രമം ഉണ്ടായത്. മാതാവ് തക്കസമയത്ത് ഇടപെട്ടതിനാലാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പറയുന്നു. മദ്യപിച്ച് അടിയുണ്ടാക്കിയതിന് ഇയാളുടെ പേരിൽ നേരത്തേ കേസുകളുണ്ട്. 2015-ൽ ഭാര്യയെ വധിക്കാൻ ശ്രമിച്ചതിനും കേസുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനെ പയ്യോളി പോലീസ് അറസ്റ്റ്ചെയ്തു. കോവിഡ് പരിശോധനകൾക്കുശേഷം കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ليست هناك تعليقات
إرسال تعليق