സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ചികിത്സയിലിരിക്കെ മരിച്ച വയോധികയ്ക്ക് രോഗം സ്ഥിരീകരിച്ചു; ഇന്ന് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോവിഡ് മരണം
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പാറശാല സ്വവദേശിനി തങ്കമ്മയുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തങ്കമ്മ തിങ്കളാഴ്ചയാണ് മരിച്ചത്. 82 വയസ്സായിരുന്നു.
മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മകളോടൊപ്പം തിരുവല്ലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കോവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കത്തിലുണ്ടായിരുന്നവരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകി.
ഇന്ന് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോവിഡ് മരണമാണ് ഇത്. മലപ്പുറത്ത് ഇന്നലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇർഷാദലിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ് നെഗറ്റീവ് ആയ ശേഷം വിദേശത്തു നിന്നും നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.

ليست هناك تعليقات
إرسال تعليق