പഴയങ്ങാടി മുട്ടത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; ഉന്നതന്മാർ അടക്കം റാക്കറ്റിൽ , സമഗ്രാന്വേഷണം അനിവാര്യം
മുട്ടത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ മാടായി നോർത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തിൽ പോക്സോ പ്രകാരം പഴയങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ ആളുകൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും സമൂഹത്തിൽ സ്വാധീനമുള്ളവർ കുട്ടിയെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും നിരവധി കുട്ടികൾ ഇവരുടെ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും പരാതിയുണ്ട്.
കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കേസിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊലീസും ചൈൽഡ് ലൈനും ബാലാവകാശ കമീഷനും ഇടപെട്ട് അന്വേഷണം നടത്തണം. പ്രായപൂർത്തിയാവാത്ത കുട്ടികൾക്കുനേരെ ലൈംഗീകാതിക്രമങ്ങൾ കൂടുകയാണ്. അതിനാൽ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ليست هناك تعليقات
إرسال تعليق