വിദ്യാർത്ഥികൾക്കുള്ള അറിയിപ്പ്
നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു
ജൂലൈ അവസാനം നടത്താനിരുന്ന മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശന പരീക്ഷകൾ മാറ്റി. മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) സെപ്റ്റംബർ 13ലേക്കാണ് മാറ്റിയത്. ഈ മാസം 26ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്.
ജോയന്റ് എന്ട്രന്സ് എക്സാമിനേഷന്(ജെഇഇ മെയിൻ) പരീക്ഷ സെപ്റ്റംബർ ഒന്ന് മുതൽ ആറു വരെ നടക്കും. ജെഇഇ അഡ്വാൻഡ്സ് പരീക്ഷ സെപ്റ്റംബർ 27നും നടക്കുമെന്ന് മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. ജൂലൈ 18 മുതൽ 23 വരെ ജെഇഇ മെയിൻ പരീക്ഷ നടത്താനാണ് നേരത്തെ തീരുമാനിച്ചത്.
വിദ്യാർഥികളുടെ സുരക്ഷാ കണക്കിലെടുത്താണ് പരീക്ഷാ തീയതികൾ മാറ്റിയതെന്ന് രമേശ് പൊഖ്റിയാൽ ട്വിറ്ററിൽ അറിയിച്ചു.
ليست هناك تعليقات
إرسال تعليق