Header Ads

  • Breaking News

    ശ്രീകണ്ഠാപുരത്ത് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡോക്ടറെ അറസ്റ്റ് ചെയ്തു

    കണ്ണൂർ ശ്രീകണ്ഠപുരത്ത് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി വിഭാഗത്തിൽ പെട്ട യുവതിയാണ് പരാതിക്കാരി. ജാമ്യമില്ല കുറ്റം ചുമത്തിയ ഡോ.പ്രശാന്ത് നായിക്കിനെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ചെവി വേദനയെ തുടർന്ന് ശ്രീകണ്ഠപുരം എസ്.എം.സി ക്ലിനിക്കിൽ യുവതി ചികിത്സയ്ക്കെത്തിയത്. ഡോക്ടറെ അറസ്റ്റ് ചെയാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തിയിരുന്നു.

    പ്രതിഷേധത്തിനിടെ സ്ഥാപനത്തിന്റെ ചില്ലുകൾ തകർത്തു. മൂന്നു ദിവസം മുൻപ് പരാതി നൽകിയിട്ടും ഡോക്ടറുടെ അറസ്റ്റ് പൊലീസ് വൈകിപ്പിച്ചെന്നു പട്ടികജാതി ക്ഷേമ സമിതി ആരോപിച്ചു.


    പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള വകുപ്പുപ്രകാരം കേസെടുക്കണമെന്നു പികെഎസ് ജില്ലാ സെക്രട്ടറി കെ.ജനാർദനൻ, പ്രസിഡന്റ് ഇ.ഗംഗാധരൻ എന്നിവർ ആവശ്യപ്പെട്ടു. തന്നെ കള്ളക്കേസിൽ കുടുക്കാനുള്ള ഗൂഢാലോചന നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡോ. പ്രശാന്ത് മുഖ്യമന്ത്രിക്കു പരാതി നൽകി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad