Header Ads

  • Breaking News

    ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചകളിലും അവധി; സർക്കാർ ഉത്തരവ് ഇറങ്ങി


    തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകള്‍ക്ക് ശനിയാഴ്ചകളില്‍ അവധി നല്‍കുന്നതിന് ഉത്തരവായി.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചകള്‍ക്കൊപ്പം മറ്റെല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി ആയിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

    ജോലി സമയങ്ങളില്‍ ജീവനക്കാരുടെ ആരോഗ്യവും സാമൂഹിക അകലം പാലിക്കുന്നതും സംബന്ധിച്ച് ബാങ്ക് മേധാവി ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.

    കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മറ്റ് സര്‍ക്കാര്‍ മേഖലകളിലെന്നപോലെ ബാങ്കുകളിലും ശനിയാഴ്ച ദിവസങ്ങളില്‍ അവധി നല്‍കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ബാങ്കുകള്‍ക്ക് ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad