Header Ads

  • Breaking News

    യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഡോക്ടറെ ഉടൻ അറസ്റ്റ് ചെയ്യുക: ഡിവൈഎഫ്ഐ

    ശ്രീകണ്ഠാപുരം : പരിശോധനയ്ക്കായി ക്ലിനിക്കിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഡോക്ടറെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ. കഴിഞ്ഞ ദിവസമാണ് ടൗണിൽ എസ്എംസി എന്ന സ്വകാര്യ ക്ലിനിക് നടത്തുന്ന ഡോക്ടർ പ്രശാന്ത് നായിക്ക് ചികിത്സയ്ക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്തുവാൻ ശ്രമിച്ചത്.
    ഇയാൾക്കെതിരെ നേരത്തെയും പലരും ഇത്തരത്തിലുള്ള പരാതികളും ആരോപണങ്ങളുമായി മുന്നോട്ട് വന്നിരുന്നു. സജീവ ആർഎസ്എസ് പ്രവർത്തകനായ ഇയാൾ ഉന്നതരുമായി ബന്ധം ഉപയോഗിച്ച് പല കേസുകളിൽ നിന്നും രക്ഷപ്പെടുകയാണ് ചെയ്തത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രധിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ ശ്രീകണ്ഠാപുരം ബ്ലോക്ക് കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad