ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് സൂചന
രോഗികളുടെ എണ്ണം കൂടിയാല്‍ എറണാകുളം ജില്ലയിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇന്ന് മുതല്‍ കര്‍ശന പരിശോധനയുണ്ടാകും. കൂട്ടംകൂടുന്നത് ഒഴിവാക്കണം. പൊതുവഴിയിൽ തുപ്പിയാൽ നടപടിയെടുക്കും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
ليست هناك تعليقات
إرسال تعليق