Header Ads

  • Breaking News

    കണ്ണൂര്‍ ജില്ലയിലെ 18 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ; ഏഴോം-14-ാം വാർഡും


    കണ്ണൂര്‍ : 
    പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

    കണ്ണൂര്‍ കോര്‍പറേഷനിലെ 43-ാം ഡിവിഷനുും പെരളശ്ശേരി- 18, തൃപ്പങ്ങോട്ടൂര്‍- 3, 13, കൂത്തുപറമ്ബ്- 13, ഏഴോം- 14, ചിറക്കല്‍- 7, കടമ്ബൂര്‍- 3, 10, പിണറായി- 12 എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.

    ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.

    ഇതിനു പുറമെ, സമ്ബര്‍ക്കം മൂലം രോഗബാധയുണ്ടായ ശ്രീകണ്ഠാപുരം- 2, മാങ്ങാട്ടിടം- 11, അഞ്ചരക്കണ്ടി- 10, ചിറക്കല്‍- 4, തലശ്ശേരി- 11, മുണ്ടേരി- 20, തൃപ്പങ്ങോട്ടൂര്‍- 11, കതിരൂര്‍- 16 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad