കണ്ണൂർ ജില്ലയിൽ നാല് പൊലീസ് സ്റ്റേഷന്‍ പരിധികള്‍ കണ്ടെയ്ന്‍മെൻറ് സോണില്‍; ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഉച്ചക്ക് 12 വരെ.
കണ്ണൂർ:
സമ്പര്‍ക്കം വഴിയുള്ള രോഗബാധയുടെ പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായി കൂത്തുപറമ്പ്, പാനൂര്‍, ന്യൂമാഹി, ചൊക്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെൻറ് സോണുകളായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ മാത്രം രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12 വരെ തുറന്നുപ്രവര്‍ത്തിക്കാം.
നിർദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കേരള പകര്‍ച്ചവ്യാധി നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ليست هناك تعليقات
إرسال تعليق