കണ്ണൂർ ജില്ലയിലെ ഹോട്ടലുകളും ഹോംസ്റ്റേകളും ക്വാറന്റൈന്‍ വിവരങ്ങള്‍ അറിയിക്കണം: ജില്ലാ കലക്ടര്‍
വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരെ ക്വാറന്റൈനില്‍ താമസിപ്പിച്ചിരിക്കുന്ന ജില്ലയിലെ ഹോട്ടലുകളും ഹോംസ്‌റ്റേകളും താമസക്കാരുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ജില്ലാ ഭരണകൂടത്തെയോ പോലീസിനെയോ തദ്ദേശ സ്ഥാപനങ്ങളെയോ അറിയിക്കാതെ ചില ഹോട്ടലുകളും ഹോംസ്‌റ്റേകളും പുറത്തുനിന്നെത്തിയവരെ ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ഇത്തരം വ്യക്തികളെ ക്വാറന്റൈന്‍ ചെയ്യുന്ന സ്ഥാപന ഉടമകള്‍ അവരുടെ വിവരങ്ങള്‍ യഥാസമയം ജില്ലാ കലക്ടറേറ്റിലെ itcellknr1.ker (@nic.in എന്ന മെയിലിലും പോലിസ്, തദ്ദേശ സ്ഥാപന അധികൃതരെയുമാണ് അറിയിക്കേണ്ടത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയവ ഏറ്റെടുത്ത് ക്വാറന്റൈന്‍ ആവശ്യത്തിനായി ജില്ലാ ഭരണകൂടം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഹോട്ടലുകള്‍, ഹോംസ്റ്റകള്‍ തുടങ്ങിയ തുറന്നുപ്രവര്‍ത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍, ഏറ്റെടുത്ത കെട്ടിടങ്ങള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കുകയായിരുന്നു. ഇവയില്‍ ചിലതാണ് അധികൃതരെ അറിയിക്കാതെ ആളുകളെ ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചത്.
ക്വാറന്റൈനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമപ്രകാരവും 2020ലെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരവും നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ليست هناك تعليقات
إرسال تعليق