Header Ads

  • Breaking News

    മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

    കോട്ടയം: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
    പ്രതിയുടെ വീടിന് സമീപത്താണ് പരാതിക്കാരിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെ ജോലിക്കാരി കുട്ടിയെ കുളിപ്പിക്കുന്നതിനായി എണ്ണ തേപ്പിച്ച് ഹാളില്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് വേലക്കാരി അടുക്കളയിലേക്ക് പോയ സമയത്ത് പ്രതി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തിരികെ വന്ന വേലക്കാരിയെ കണ്ട പ്രതി ഉടന്‍ തന്നെ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും രാത്രിയോടെ പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad