കണ്ണൂരില്‍ ക്വാറന്റൈനിലായിരിക്കെ കറങ്ങാനിറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
പരിയാരം :
കണ്ണൂരില്‍ ക്വാറന്റൈനിലായിരിക്കെ കറങ്ങാനിറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം മുക്കുന്ന് സ്വദേശിയായ അന്പത്തിരണ്ടുകാരനെയാണ് പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഗോവയില്‍ നിന്നെത്തിയ ഇയാള്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. വൈകിട്ട് പോലീസെത്തിയപ്പോള്‍ ആള് സ്ഥലത്തുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് ബൈക്ക് പട്രോള്‍ സംഘം നടത്തിയ അന്വേഷണത്തിനിടയില്‍ ഇറങ്ങിനടക്കുകയായിരുന്ന ഇയാളെ കുപ്പത്ത് നിന്നാണ് പോലീസ് പിടികൂടിയത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
ليست هناك تعليقات
إرسال تعليق