കോവിഡ് വ്യാപന ഭീതിയില്‍ തലശേരി പച്ചക്കറി മാര്‍ക്കറ്റും അടച്ചു
തലശേരി:
കോവിഡ് വ്യാപന ഭീതിയില്‍ തലശേരി പച്ചക്കറി മാര്‍ക്കറ്റും അടച്ചു. ഇന്ന് രാവിലെയാണ് പച്ചക്കറി മാര്‍ക്കറ്റ് അടച്ചത്. എന്നാല്‍ നഗരത്തിലെ മറ്റ് വ്യാപാര സ്ഥാപങ്ങളെല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
കോവിഡ് സാമൂഹ്യ വ്യാപന സാധ്യത കണക്കിലെടുത്ത് ധര്‍മടം പ്രദേശത്തേയും തലശേരി മല്‍സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവരുമുള്പ്പെടെ അറുപത് പേരുടെ സ്രവം പരിശോധനക്കായി ഇന്നലെ അയച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ധര്‍മ്മടത്ത് ഒരു യുവതിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പന്ത്രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്ത കുടുംബത്തോട് അടുത്തിടപഴകയി യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ധര്‍മ്മടത്ത് കോവിഡ് എവിടെ നിന്നാണ് എത്തിയതെന്ന് ഇതു വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ليست هناك تعليقات
إرسال تعليق