വിമാനയാത്രക്കിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി
കരിപ്പൂർ:
വിമാനയാത്രക്കിടെ സഹയാത്രികനിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി. മസ്ക്കറ്റിൽനിന്ന് കരിപ്പൂരിലെത്തിയ തിരൂർ സ്വദേശിനിക്കാണ് വിമാനത്തിൽവെച്ച് ലൈംഗികാതിക്രമം നേരിട്ടത്.
പുലർച്ചെ 4.30നാണ് വിമാനം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. വിമാനത്തിൽ ലൈറ്റ് ഓഫാക്കിയ ശേഷം തൊട്ടടുത്ത സീറ്റിലിരുന്നയാൾ ഉപദ്രവിക്കാൻ തുടങ്ങിയതായാണ് പരാതി. പെരിന്തൽമണ്ണ സ്വദേശിക്കെതിരെ യുവതി പൊലീസിൽ പരാതി നൽകി. പരാതിയിൽ കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ليست هناك تعليقات
إرسال تعليق