Header Ads

  • Breaking News

    പയ്യാവൂരിലെ പുഴയില്‍ കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

    കണ്ണൂര്‍: 
    പയ്യാവൂരിലെ പുഴയില്‍ ഇന്നലെ കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബാക്കി രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരമാണ് ഇവരെ പുഴയില്‍ കാണാതായത്. നാല് പേരായി എത്തിയ ഇവരില്‍ മൂന്ന് പേര്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ആണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.

    ഇന്നലെ രാത്രി 9 മണി വരെ തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം കണ്ടെത്താന്‍ ആയില്ല.
    അഗ്നിശമന സേനയും, പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളികളായ മനീഷ് , സനൂപ് , അരുണ്‍ എന്നിവരെ ആണ് ഇന്നലെ കാണാതായത്. ഇവരില്‍ ബ്ലാത്തൂര്‍ സ്വദേശി മനീഷിന്‍റെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad