Header Ads

  • Breaking News

    മുഴപ്പിലങ്ങാട് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

    മുഴപ്പിലങ്ങാട്: 
    ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ ഹരിഹര സുധന്‍ (37) ആണ് മരിച്ചത്. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  തലശ്ശേരിയില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 58. ടി. 1075 നമ്പര്‍ ഓട്ടോറിക്ഷയാണ് അപകടത്തില്‍പെട്ടത്. ഇന്ന് വൈകിട്ട് 5 മണിക്കായിരുന്നു അപകടം നടന്നത്. മുഴപ്പിലങ്ങാട് കുളം ബസാറിന് സമീപം ജെ.കെ എന്റര്‍പ്രൈസിന് മുന്‍വശമാണ് ഓട്ടോറിക്ഷ മറിഞ്ഞത്.  മിതമായ വേഗതയില്‍ വന്ന ഓട്ടോറിക്ഷ റോഡില്‍ നിന്നും തെന്നിമാറി സിമന്റ് കടയുടെ മുന്‍വശം ഇറക്കിവെച്ച കമ്പിയുടെ മുകളിലേക്ക് രണ്ട് മറി  മറിഞ്ഞതിന് ശേഷം തലകീഴായി വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി നല്‍കിയ വിവരം. റോഡിന്റെ പ്രഥനതലം സന്തുലതത്വമല്ലാത്തത് കാരണം ഓട്ടോറിക്ഷ ദിശ മാറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തലശ്ശേരി ആശുപത്രിയിലാണുള്ളത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad