ഓൺലൈൻ ക്ലാസിനെത്തിയ പെൺകുട്ടിക്ക് പീഡനം,അയൽവാസി അറസ്റ്റിൽ
കല്ലമ്പലം∙ഓൺലൈൻ ക്ലാസിനായി അയൽവീട്ടിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റ്. മണമ്പൂർ നീറുവിള മാർക്കറ്റിനു സമീപം വിളയിൽവീട്ടിൽ രാജൻ എന്ന ഉദയകുമാർ(47)ആണ് പിടിയിലായത്.ജൂൺ ഒന്നുമുതലാണ് സംഭവത്തിന്റെ തുടക്കം.
പീഡനം ദിവസങ്ങളായി തുടർന്നതോടെ കുട്ടി വീട്ടിലറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു.തുടർന്ന് പ്രതി ഒളിവിൽ പോവുകയും പല സ്ഥലങ്ങളിലായി മാറിമാറിക്കഴിയുകയും ചെയ്തു.കല്ലമ്പലം ഇൻസ്പെക്ടർ ഫറോസ്,എസ്ഐ:വി.നിജാം,രാധാകൃഷ്ണൻ,ഷാഡോ ടീം അംഗങ്ങളായ ഷിജു,അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദിവസങ്ങളായുള്ള അന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്.അറസ്റ്റു ചെയ്ത പ്രതിയെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ليست هناك تعليقات
إرسال تعليق