Header Ads

  • Breaking News

    പിലാത്തറയിലെ വ്യപാരമേഖലയിൽ നിയന്ത്രണം കർശനമാക്കി



    പിലാത്തറ ടൗൺ അടക്കമുള്ള ചെറുതാഴം പഞ്ചായത്തിലെ പ്രദേശങ്ങളിൽ രാവിലെ ഏഴുമുതൽ വൈകീട്ട് ആറ് വരെയാണ്
    വ്യാപാരസമയം നിശ്ചയിച്ചിട്ടുള്ളത്. അത് ചിലർ ലംഘിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇനി സമയക്രമം
     പാലിക്കാത്തവർക്കെതിരേ നടപടിയെടുക്കും. കച്ചവടസ്ഥാപനങ്ങൾക്ക്പുറത്ത് കയർ കെട്ടി നിയന്ത്രണം
    ഏർപ്പെടുത്തണം. പുറത്ത് സാമൂഹിക അകലം കർശനമായി പാലിക്കാൻ
    വ്യാപാരികൾ നിർദേശം കൊടുക്കണം. സാനിറ്റെസർ, മുഖാവരണം തുടങ്ങിയ സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പുവരുത്തണമെന്നും പോലീസ്
    നിർദേശം നൽകിയിട്ടുണ്ട്. ടൗണിലും ഗ്രാമങ്ങളിലും അനാവശ്യമായി ചുറ്റിക്കറങ്ങുന്നവർക്കെതിരേയും സുരക്ഷാനിബന്ധനകൾ പാലിക്കാത്തവർക്കെതിരേയും നടപടിയെടുക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad