കോഴിക്കോട് കോട്ടൂളിയിൽ ജ്വല്ലറിയിൽ വൻ തീപ്പിടുത്തം
കോഴിക്കോട് കോട്ടൂളിയിൽ അപ്പോളോ ജ്വല്ലറിയിൽ വൻ തീപ്പിടുത്തം. ഉച്ചയ്ക്ക് 12 മണിയോടെയാണ് ജ്വല്ലറിയ്ക്ക് അകത്ത് തീപടർന്നത്. 16 ജീവനക്കാർ അടക്കം ഇരുപതോളം പേർ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നു. ഇവരെ ആദ്യം നാട്ടുകാരും പിന്നീട് അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളും എത്തിയാണ് രക്ഷപ്പെടുത്തിയത്. മൂന്ന് നില കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിലാണ് തീപടർന്നത്. വൻ നാശനഷ്ടമുണ്ടായെന്നാണ് സൂചന. ആളപായം ഉണ്ടായിട്ടില്ല.
ليست هناك تعليقات
إرسال تعليق