വിദ്യാർത്ഥിനിയെ മയക്കമരുന്നും കഞ്ചാവും നൽകി ആളൊഴിഞ്ഞ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ച യുവാവിനെ മരട് പോലീസ് അറസ്റ്റ് ചെയ്തു
മരട്:
പീഡനക്കേസിൽ പ്രതി അറസ്റ്റിൽ. പ്ലസ് ടു വിദ്യാർത്ഥിനിയെ മയക്കമരുന്നും കഞ്ചാവും നൽകി ആളൊഴിഞ്ഞ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ച യുവാവിനെ മരട് പോലീസ് അറസ്റ്റ് ചെയ്തു. നെട്ടൂർ മുസ്ലിം പള്ളിക്ക് സമീപം തെക്കെവീട്ടിൽ അബ്ദുൾ സത്താർ(24) ആണ് പോലിസ് പിടിയിലായത്.
ഇയാളുടെ സുഹൃത്ത് വഴിയാണ് കുട്ടിയെ പരിചയപെട്ടത്. കുട്ടിയെ വിളിച്ചു വരുത്തി കഞ്ചാവും മയക്കമരുന്നും നൽകിയാണ് പീഡിപ്പിച്ചതെന്നാണു കുട്ടി പരാതി നൽകിയത്. പോക്സൊ പ്രകാരം കേസെടുത്തു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ليست هناك تعليقات
إرسال تعليق