Header Ads

  • Breaking News

    ക്രിമിനല്‍ കേസ് പ്രതിയായ യുവാവിനെ നടുറോഡിലിട്ട് കുത്തിക്കൊന്നവര്‍ കൊച്ചിയില്‍ പിടിയിൽ

    കൊല്ലം കുണ്ടറയില്‍ ക്രിമിനല്‍ കേസ് പ്രതിയായ യുവാവിനെ നടുറോഡിലിട്ട് കുത്തിക്കൊന്നവര്‍ കൊച്ചിയില്‍ പിടിയിലായി. അക്രമത്തിന് ശേഷം രക്ഷപ്പെട്ട രണ്ടുപേരാണ് പിടിയിലായത്. സക്കീര്‍ബാബു കൊലക്കേസിലെ പ്രതികളായ പ്രജീഷ്, ബിന്റോ സാബു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
    കുണ്ടറ പേരയത്ത് ഇന്നലെ രാത്രിയാണ് ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായ സക്കീര്‍ബാബുവിനെ കൊലപ്പെടുത്തിയത്. മുന്‍വൈര്ഗ്യത്തെത്തുടര്‍ന്നായിരുന്നു കൊലപാതകം.

    കൊച്ചി ഇടപ്പള്ളിയില്‍ വാഹനപരിശോധനയ്ക്കിടെ പ്രതികള്‍ കുടുങ്ങുകയായിരുന്നു. സുഹൃത്തിന്റെ കാറിലാണ് പ്രതികള്‍ കൊച്ചിയിലെത്തിയതെന്നാണ് സൂചന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad