Header Ads

  • Breaking News

    കണ്ണൂരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി


    കണ്ണൂര്‍: 
    കണ്ണൂരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരക്കല്‍ മൂന്നുപെരിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശി പൊന്‍ രാജ് ആണ് മരിച്ചത്.

    കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് പൊന്‍രാജിന്റെ മൃതദേഹം കണ്ടെത്തിയത്. മാസ്‌ക് ധരിച്ചു നിലത്തു വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കണ്ണൂരില്‍ ഷൂ പോളിഷ് ജോലി ചെയ്തു വരികയായിരുന്നു പൊന്‍ രാജ്. കൊവിഡ് സ്രവ പരിശോധന നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad