Header Ads

  • Breaking News

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ആത്മഹത്യാശ്രമം, ശ്രമിച്ചത് കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ

    തിരുവനന്തപുരം

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ തീവ്രവരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

    ഇന്ന് രാവിലെ ആത്മഹഹ്യക്ക് ശ്രമിച്ച കൊവിഡ് രോഗിയായ ആനാട് സ്വദേശി ഉച്ചയോടെ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആത്മഹത്യാശ്രമം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ചാടിപ്പോയ ശേഷം മടക്കിയെത്തിച്ച ആനാട് സ്വദേശിയാണ് ഇന്ന് മരിച്ചത്. ഇന്നുരാവിലെ ഐസൊലേഷൻ വാർഡിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉച്ചയോടെയായിരുന്നു മരണം.

    കഴിഞ്ഞദിവസം ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഐസൊലേഷൻ വാർഡിൽ നിന്ന്പുറത്തിറങ്ങിയ ഇയാൾ കെ.എസ്.ആർ.ടി.സി ബസിൽ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാർ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടി ആശുപത്രിയിൽ തിരികെ എത്തിക്കുകയായിരുന്നു.
    കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാൾക്ക് കഴിഞ്ഞമാസം 29നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് മദ്യം വാങ്ങാൻ പോയപ്പോഴാണ് ഇയാൾക്ക് കൊവിഡ് ബാധിച്ചതെന്നാണ് അധികൃതർ പറയുന്നത്.അവസാന പരിശോധനയിൽ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയാൾ പുറത്തിറങ്ങിയത്.രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഇയാൾക്ക് ആശുപത്രി വിടാമായിരുന്നു.
    കൊവിഡ് രോഗി ആത്മഹത്യചെയ്യാനിടയായതും വീണ്ടും ആത്ഹത്യാശ്രമം ഉണ്ടായതും മെഡിക്കൽകോളേജ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad