Header Ads

  • Breaking News

    ആദ്യരാത്രിയില്‍ രക്തത്തില്‍ കുളിച്ച്‌ യുവതി; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

    ചെന്നൈ: ആദ്യരാത്രിയില്‍ ഭര്‍ത്തവാവ് നവവധുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ചെന്നൈ മിഞ്ചുര്‍ സ്വദേശി നീതിവാസന്‍(24) ആണ് ഭാര്യ സന്ധ്യ(20)യെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ചെന്നൈ കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്.

    ബന്ധുക്കളായ നീതിവാസനും സന്ധ്യയും കഴിഞ്ഞ ബുധനാഴ്ചയാണ് വിവാഹിതരായത്. ഇരുപതോളം ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തുടര്‍ന്ന് നവദമ്പതികള്‍ വീട്ടിലെത്തുകയും ചെയ്തു. ആദ്യരാത്രി ദമ്പതിമാരുടെ കിടപ്പുമുറിയില്‍നിന്ന് സന്ധ്യയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച്‌ കിടക്കുന്ന സന്ധ്യയെ ബന്ധുക്കള്‍ കാണുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപത്തായി ഒരു കമ്ബി പാരയും ഉണ്ടായിരുന്നു. എന്നാല്‍ യുവതിയുടെ ഭര്‍ത്താവായ നീതിവാസനെ മുറിയില്‍ കണ്ടില്ല. ഉടന്‍തന്നെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മരത്തില്‍ നീതിവാസനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

    രണ്ട് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. കൊലപാതകത്തിന്റെയും ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും കാട്ടൂര്‍ പൊലീസ് പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad