Header Ads

  • Breaking News

    എക്‌സൈസ് ഡ്രൈവറുടെ കോവിഡ് മരണം: പരിയാരം മെഡിക്കല്‍ കോളജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി


    കണ്ണൂർ
    ഐ.എൻ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ കെ.സുരേന്ദ്രനെ ഫെയ്സ് ബുക്ക് പേജിൽ അപകീർത്തിപ്പെടുത്തിയ വ്യക്തി കണ്ണൂർ ഡി.സി.സി ഓഫിസ് സെക്രട്ടറിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതായി പരാതി.

    ചൊവ്വാഴ്ച രാത്രിയാണ് പ്രവാസി മലയാളിയായ ദീവേഷ് ചേനോളി കണ്ണൂർ ഓഫീസ്‌ സെക്രട്ടറിയായ ജിനോഷ് പെരളശേരിയെ ഫോണിലൂടെ വിളിച്ച് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞത്. സാമാന്യ മര്യാദയുടെ അതിരുകൾ ലംഘിക്കുന്ന വിധത്തിത്തിലാണ് ഇരുവരും തമ്മിൽ അഞ്ചു മിനുട്ട് നീളുന്ന സംഭാഷണം.
    കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് സൈബർ അക്രമം നടത്തിയതിനെതിരെ കെ.പി.സി.സി അംഗം കെ .പ്രമോദ് പ്രവാസി മലയാളിയും കോൺഗ്രസുകാരനുമായ ദീവേഷിനെ കുറ്റപ്പെടുത്തി കൊണ്ടു രംഗത്തു വന്നിരുന്നു.

    കെ.സുരേന്ദ്രൻ അഴിമതിക്കാരനാണെന്നും കോർപറേഷൻ മേയർ സ്ഥാനത്തിരിക്കുന്നതിന് വേണ്ടി കുപ്പായം തയ്ച്ചു നടക്കുന്നയാളാണെന്നുമായിരുന്നു വിമർശനം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad