തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു
തിരുവനന്തപുരം:
മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു.ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ തിരുവനന്തപുരം സ്വദേശിയാണ് ആശുപത്രിക്കുള്ളില്‍ ആത്മഹത്യ ചെയ്തത്. നെടുമങ്ങാട് ആനാട് സ്വദേശിയാണ് ആശുപത്രിയിലെ പേവാര്‍ഡില്‍ തൂങ്ങി മരിച്ചത്.ഇന്നലെയാണ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് ഇദ്ദേഹം ചാടിപ്പോയത്.തുടര്‍ന്ന് വീട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടെ വീട്ടു പരിസരത്തു വച്ച് ഇദ്ദേഹത്തെ നാട്ടുകാര്‍ തടയുകയും പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും ഇടപെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെ ആംബുലന്‍സ് എത്തി ഇദ്ദേഹത്തെ തിരികെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
ആത്മഹത്യാക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമായിട്ടില്ല.
ليست هناك تعليقات
إرسال تعليق