Header Ads

  • Breaking News

    ഭർതൃ സഹോദരന്റെ പീഡനശ്രമം ചെറുക്കാനായി സ്വയം തീകൊളുത്തിയ യുവതി അതീവ ഗുരുതരാവസ്ഥയിൽ

    തിരുവനന്തപുരം: 
    ഭർതൃ സഹോദരന്റെ പീഡനശ്രമം ചെറുക്കാനായി സ്വയം തീകൊളുത്തിയ യുവതി അതീവ ഗുരുതരാവസ്ഥയിൽ. നിരന്തരമായി തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്ന ഭർതൃ സഹോദരന്റെ പീഡന ശ്രമം ചെറുക്കാനായി യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

    സംഭവത്തിൽ വെള്ളനാട് കുതിരകുളം സ്വദേശിയായ യുവാവ് അറസ്റ്റിലായി. നെടുമങ്ങാട് ആനാട് സ്വദേശിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇതിനുമുൻപും പലതവണ ഭർതൃ സഹോദരൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതി ആശുപത്രിയിൽ മജിസ്ട്രേറ്റിന് മൊഴി നൽകിയതായാണ്വിവരം.
    വ്യാഴാഴ്ച രാത്രി സഹോദരന്റെ വീട്ടിലെത്തിയ യുവാവ്, വെള്ളിയാഴ്ച രാവിലെ കെട്ടിട നിർമാണ തൊഴിലാളിയായ സഹോദരൻ ജോലിക്ക് പോയ സമയത്താണ് യുവതിയെ ആക്രമിച്ചത്. ഭർതൃ സഹോദരനെ തള്ളിമാറ്റിയശേഷം യുവതി അടുത്ത മുറിയിൽ ഓടി കയറുകയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. യുവാവ് തന്നെ വെള്ളം ഒഴിച്ചു തീയണച്ചശേഷം സഹോദരനെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad