പയ്യന്നൂര്‍ സ്വദേശി റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു
കണ്ണൂര്‍:
പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു. വെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം കടിഞ്ഞപ്പള്ളി പുതിയ വീട്ടില്‍ ജയപ്രകാശ് (48) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് സുവൈദി അല്‍ഹമാദി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയിലെ സീനിയര്‍ ഡിസൈനറാണ് ജയപ്രകാശ്. ഭാര്യ: പ്രിയ. മക്കള്‍: നവനീത്, നന്ദന.
ليست هناك تعليقات
إرسال تعليق