Header Ads

  • Breaking News

    എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഈ മാസം

    എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. ബുധനാഴ്ച പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ക്യാമ്പാണ് രണ്ടു ദിവസം മുമ്പ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55ല്‍ ഒന്നൊഴികെയുള്ള ക്യാമ്പുകള്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി അവസാനിപ്പിച്ചിരുന്നു. 

    ശേഷിച്ചിരുന്ന മലപ്പുറം താനൂരിലെ ക്യാമ്പാണ് തിങ്കളാഴ്ച പൂര്‍ത്തിയായത്. കോവിഡ് കാരണം വൈകി നടന്ന ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി പൂര്‍ത്തിയാക്കിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad