കഞ്ചാവുമായി സീരിയല്‍ നടി,'ബ്ലാക്ക് ഏയ്ന്‍ജല്‍' പിടിയില്‍
ചാലക്കുടി:
സിനിമ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയും കാര്‍ ഡ്രൈവറും ഒരു കിലോയിലധികം കഞ്ചാവുമായി പിടിയില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലിം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് പട്ടാമ്ബി വല്ലപ്പുഴ സ്വദേശി മനക്കേതൊടിയില്‍ സുധീര്‍ ഷറഫുദ്ദീന്‍ (45) എന്നിവരെ ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് വ്യാഴം രാത്രി പിടികൂടിയത്.
സീരിയലുകള്‍ക്കായി ജൂനിയര്‍ ആര്‍ടിസ്റ്റുമാരെ എര്‍പ്പാടാക്കിക്കൊടുക്കുന്ന സരിത ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബ്ലാക്ക് ഏയ്ഞ്ചല്‍ എന്നാണറിയപ്പെടുന്നത്. എറണാകുളം എളമക്കരയില്‍ വാടക വീട്ടിലാണു താമസം. ലോക് ഡൗണിന് ലഭിച്ച ഇളവ് മുതലെടുത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നു ലഹരി വസ്തുക്കള്‍ വന്‍ തോതില്‍ കടത്തുന്നതായി പൊലീസിനു ലഭിച്ച സന്ദേശത്തെത്തുടര്‍ന്നായിരുന്നു പരിശോധന.
ليست هناك تعليقات
إرسال تعليق