Header Ads

  • Breaking News

    നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു; വിവാഹം സെപ്റ്റംബറില്‍

    കൊച്ചി: മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ മിയ ജോര്‍ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പ് ആണ് വരന്‍. കണ്‍സ്ട്രക്ഷന്‍ കമ്ബനി ഉടമ കൂടിയാണ് അശ്വന്‍ ഫിലിപ്പ്. ഇന്നലെ അശ്വിന്റെ വീട്ടില്‍വച്ച്‌ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുറച്ച്‌ മാസങ്ങള്‍ക്ക് ശേഷമാകും വിവാഹമെന്നാണ് വിവരം. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജ്ജിന്റെയും മിനിയുടെയും മകളാണ് മിയ. പാല അല്‍ഫോന്‍സ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും, സെന്റ് തോമസ് കോളേജില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രിയുമെടുത്തു.

    മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മ‌ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ചെറു റോളുകളില്‍ തുടക്കമിട്ട മിയ സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. ഇതിന് മുമ്ബ് തിരുവമ്ബാടി തമ്ബാന്‍, ഈ അടുത്ത കാലത്ത്, ഡോക്ടര്‍ ലവ് എന്നീ സിനിമകളിലും മിയ അഭിനയിച്ചിരുന്നു.

    പൃഥ്വിരാജിന്റെ നായികയായി മെമ്മറീസ്, പാവാട എന്നീ സിനിമകളില്‍ താരം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്തായാലും താരത്തിന്റെ വിവാഹത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad