പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി
രാജ്യത്ത് പാചകവാതക വിലകൂട്ടി. ഗാർഹിക സിലിണ്ടറിന്റെ വില 11.50രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 597രൂപയായിട്ടുണ്ട്. ഗാർഹികേതര സിലിണ്ടറിന് 110 രൂപയാണ് കൂട്ടിയത്.ഇതോടെ സിലിണ്ടറിന്റെ വില 1135രൂപയായി. കൊവിഡും ലോക്ഡൗണും മൂലം ഭൂരിപക്ഷം ജനങ്ങൾക്കും വരുമാനം കുറഞ്ഞ ഈ സമയത്ത് ഗ്യാസ് സിലിണ്ടറിന്റെ വിലകൂട്ടിയതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്
ليست هناك تعليقات
إرسال تعليق