കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കല്‍: 47 പേര്‍ പിടിയില്‍
കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേര്‍ അറസ്റ്റില്‍. 'ഓപ്പറേഷന്‍ പി ഹണ്ട്' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയിലാണ് കൂട്ട അറസ്റ്റ്. 143 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഐടി പ്രൊഫഷണലുകളും ഉണ്ട്. സംസ്ഥാനത്താകെ 89 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് 117 കേന്ദ്രങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق