Header Ads

  • Breaking News

    സഹോദരിയെ പ്രണയിച്ച 19കാരനെ ആങ്ങള നടുറോഡിലിട്ട് വെട്ടി

    കൊച്ചി: 
    സഹോദരിയെ പ്രണയിച്ച 19കാരനായ യുവാവിനെ ആങ്ങള പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടി. മൂവാറ്റുപുഴയിലാണ് നാടിനെ നടുക്കിയ സംഭവം. പണ്ടരിമല തടിലക്കുടിപ്പാറയിൽ അഖിൽ ശിവന്റെ (19) ഇടത് കൈപ്പത്തിക്കു മുകളിലാണ് വെട്ടേറ്റത്. അഖിലിന്റെ അമ്മാവന്റെ മകൻ അരുൺ ബാബുവിനും പരിക്കുണ്ട്. സംഭവത്തിൽ മൂവാറ്റുപുഴ കറുകടത്ത് വാടകയ്ക്ക് താമസിക്കുന്ന 22-കാരന് വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കി. മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്കു മുന്നിൽ ഞായറാഴ്ച വൈകീട്ട് 6.15-ഓടെയാണ് സംഭവം.
    അഖിലും പ്രതിയായ യുവാവിന്റെ സഹോദരിയും തമ്മിൽ ദീർഘ നാളായി പ്രണയത്തിലായിരുന്നു. ഇതിനെ സഹോദരൻ എതിർത്തിരുന്നു. എന്നാൽ ഇരുവരും പ്രണയം തുടർന്നതിലുള്‌ല വൈരാഗ്യമാണ് കത്തികുത്തിൽ അവസാനിച്ചത്. അഖിലിന്റെ കൈപ്പത്തിക്കാണ് വെട്ടേറ്റേത്. വലത് കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി. ചെറുവിരലിന്റെ ഒരു വശം പൂളിപ്പോയിട്ടുമുണ്ട്. മുറിഞ്ഞ് വിടാറായ കൈ തുന്നിച്ചേർക്കാനായി അഖിലിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad