കേരളത്തിൽ ഒരുകോവിഡ് മരണം കൂടി; കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി
പാലക്കാട്:
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പാലക്കാട് കടമ്ബഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷി അമ്മാള്‍(73)ആണ് മരിച്ചത്. പ്രമേഹം, ന്യുമോണിയ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു ഇവര്‍. ചൊവ്വാഴ്ച്ച രാത്രിയാണ് ഇവര്‍ മരിച്ചത്. എന്നാല്‍ പിന്നീട് ലഭിച്ച പരിശോധന ഫലത്തിലാണ് ഇവര്‍ക്ക് കോവിഡ് ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞത്.
ചെന്നൈയിലെ റെഡ്സോണ്‍ മേഖലയില്‍ നിന്നും മേയ് 25നാണ് ഇവര്‍ വാളയാര്‍ വഴി പാലക്കാട്ടേക്ക് എത്തിയത്. പിന്നീട് ശ്രീകൃഷ്ണാപുരത്തെ സഹോദരന്റെ വീട്ടില്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു.ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 12 ആയി.
ليست هناك تعليقات
إرسال تعليق