‘അക്ഷരവൃക്ഷം’ പദ്ധതിയില്‍ മികച്ച കഥയെഴുതിയ എട്ടാം ക്ലാസുകാരിക്ക് അഭിനന്ദനമറിയിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ കത്ത്
പാനൂര്‍:
വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ‘അക്ഷരവൃക്ഷം’ പദ്ധതിയില്‍ മികച്ച കഥയെഴുതിയ എട്ടാം ക്ലാസുകാരിക്ക് അഭിനന്ദനമറിയിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ കത്ത്. പാനൂര്‍ കെ.കെ.വി.എം.പി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അസ്വലഹ ഫര്‍ഹത്തിനാണ് കത്ത് ലഭിച്ചത്.

ഇ-മെയില്‍ വഴി ലഭിച്ച കത്തിെന്റ സന്തോഷത്തിലാണ് അസ്വലഹയുടെ വീടും നാട്ടുകാരും. വീട്ടിലിരിക്കുന്ന വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ പരിപാടിയാണ് ‘അക്ഷരവൃക്ഷം’ പദ്ധതി. കഥ, പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ സ്കൂള്‍ വിക്കിയിലെ ഓണ്‍ലൈന്‍ കഥാസമാഹാരമായ ‘കോവിഡ് -19 കഥകള്‍’ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുത്തൂര്‍ മീനോത്ത് താമസിക്കുന്ന അസ്വലഹ, ടി.കെ. ഇസ്മാഈലിെന്റയും ആയിശയുടെയും മകളാണ്..

ليست هناك تعليقات
إرسال تعليق