Header Ads

  • Breaking News

    വാപ്പയും മകനും പണ്ടേ സ്റ്റൈലിഷ്….സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായി മമ്മൂട്ടിയുടേയും ദുൽഖറിനെയും പഴയ ചിത്രം


    മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ട്രെൻഡും സ്റ്റൈലും പിന്തുടരുന്നതിൽ എന്നും മുൻപന്തിയിലാണ്. യുവാവായ ദുൽഖർ സൽമാന്റെ സ്റ്റൈലിനെ വെല്ലുന്ന സ്റ്റൈലിന് ഉടമയാണ് 70 കാരനായ മമ്മൂട്ടി. മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിച്ചുള്ള ഒരു പഴയകാല ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കറുത്ത കൂളിംഗ് ഗ്ലാസ് വെച്ച് ഒരേ പോലത്തെ ഷർട്ടും പാന്റ്സും ഇട്ടു നിൽക്കുന്ന അച്ഛന്റെയും മകന്റെയും ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്.

    പ്രശസ്ത മലയാള ചലച്ചിത്ര നിർമാതാവ് ആന്റോ ജോസഫാണ് ഈ താരങ്ങളുടെ പഴയകാല ചിത്രം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവച്ചത്. ഇനി ഇരുവരെയും ഒരുമിച്ച് ഒരു ചിത്രത്തിൽ കാണാൻ ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മമ്മൂട്ടിയുടെ പഴയകാല ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്ത ഒന്നാണ്. മാതാപിതാക്കളോടൊപ്പം നില്ക്കുന്നതും സഹോദരങ്ങളോട് ഒപ്പം നിൽക്കുന്നതുമായ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad