Header Ads

  • Breaking News

    തലശ്ശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥി ഗോവയില്‍ മരിച്ച നിലയില്‍

    മലയാളി യുവതിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിയായ അഞ്ജന ഹരീഷിനെ(21)യാണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്. തളിപ്പറമ്പ് സ്വദേശിനിയും കാസര്‍കോട് താമസക്കാരിയുമായ മിനിയുടെ മകളാണ്.

    അഞ്ജനയുടെ മരണം ആത്മഹത്യയാണെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ഗോവയിലേക്ക് യാത്ര തിരിച്ചതായും ഇവര്‍ക്ക് പാസ് അനുവദിച്ചതായും ഹോസ്ദുര്‍ഗ് പൊലീസ് പറഞ്ഞു.

    അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് വീട്ടുകാര്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ജന പൊലീസിന് മുന്നില്‍ ഹാജരാകുകയും സ്വന്തം ഇഷ്ടപ്രകാരം സുഹൃത്തുക്കളോടൊപ്പം പോകുകയുമായിരുന്നു.

    ഇതിനു ശേഷമാണ് അഞ്ജനയും സുഹൃത്തുക്കളും ഗോവയിലേക്ക് പോയതെന്നാണ് വിവരം. കേരളത്തിലെ സ്വവര്‍ഗാനുരാഗ, ട്രാന്‍സ്ജെന്‍ഡര്‍ സംഘടനകളിലും അവരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അഞ്ജന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad