നാളെ കള്ള് ഷാപ്പുകള്‍ തുറക്കും; ബാറുകൾ വഴിയും മദ്യം
മൂവായിരത്തിലധികം കള്ള് ഷാപ്പുകൾ തുറന്നേക്കുമെന്ന് എക്സൈസ് വകുപ്പ്. കള്ള് വാങ്ങുന്നവർ കുപ്പി കൊണ്ടുവരണം. ഷാപ്പുകളിൽ ഭക്ഷണം അനുവദിക്കില്ല. ഒറ്റ കൗണ്ടറേ അനുവദിക്കുകയുള്ളൂ. കർശന നിരീക്ഷണത്തിന് എക്സൈസ് കമ്മീഷണർ നിർദ്ദേശം നൽകി. നാളെയാണ് സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ തുറക്കുന്നത്. അതെസമയം ബാറുകൾ വഴിയും മദ്യം പാഴ്സലായി നൽകാൻ നീക്കമുണ്ട്. ബെവ്കോ ഔട്ട്‍ലെറ്റുകൾ തുറക്കുമ്പോൾ ബാർ കൗണ്ടറും തുറക്കും.
ليست هناك تعليقات
إرسال تعليق