കേരളത്തിൽ മദ്യ വിൽപ്പന വൈകും!
മദ്യശാലകൾ തുറക്കുന്നത് ശനിയാഴ്ചത്തേക്ക് നീളുമെന്ന് എക്സൈസ് വൃത്തങ്ങൾ. ഓൺലൈൻ മദ്യ വിൽപ്പനക്കുള്ള ആപ്പ് വൈകുന്നതാണ് ഇതിന് കാരണം. ഗൂഗിളിന്റെ അനുമതിക്ക് ശേഷം ഓൺലൈൻ വിൽപ്പന സംബന്ധിച്ച് ട്രയൽ റൺ നടത്തണം. ഇതിന് ശേഷമേ ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കാൻ കഴിയൂ. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട്‍ലെറ്റുകളുടെയും 500 ലേറെ ബാറുകളുടെയും 225 ബിയർ പാർലറുകളുടെയും വിശദാംശങ്ങളാണ് ആപ്പിൽ സജ്ജമാക്കുന്നത്.
ليست هناك تعليقات
إرسال تعليق