Header Ads

  • Breaking News

    വീണ്ടും പെൺകുട്ടിയുടെ അച്ഛനായി ഷറഫുദ്ദീൻ; സന്തോഷം പങ്കുവെച്ച് താരം


    മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിച്ച അഞ്ചാം പാതിര ഏറെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസ നേടിയ ചിത്രമാണ്. മലയാളത്തിൽ ഈ ഇടയ്ക്ക് പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ ചിത്രമാണ് അഞ്ചാം പാതിര. ചിത്രത്തിൽ ക്രിമിനൽ സൈക്കോളജിസ്റ്റിന്റെ വേറിട്ടൊരു വേഷത്തിലെത്തിയ കുഞ്ചാക്കോ ബോബനെ കണ്ട് അമ്പരന്ന ആളുകൾ ഷറഫുദ്ദീന്റെ കഥാപാത്രത്തെയും ഏറെ പ്രശംസിച്ചിരുന്നു. ഡോക്ടർ ബെഞ്ചമിൻ ലൂയിസ് എന്ന കഥാപാത്രത്തെയാണ് ഷറഫുദീൻ ചിത്രത്തിൽ അവതരിപ്പിച്ചത്. നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒരു കഥാപാത്രമായിരുന്നു ഷറഫുദ്ദീൻ അവതരിപ്പിച്ച ഗിരിരാജൻ കോഴി.

    ഇപ്പോൾ ഷറഫുദീനെ തേടി മറ്റൊരു സന്തോഷ വാർത്ത കൂടി എത്തിയിരിക്കുകയാണ്. ഷറഫുദ്ദീൻ ഒരു പെൺകുട്ടിയുടെ അച്ഛനായിരിക്കുകയാണ്. താരം തന്നെയാണ് വാർത്ത പുറത്ത് വിട്ടത്. ഷറഫുദ്ദീന്റർ രണ്ടാമത്തെ കുട്ടിയാണ് ഇത്. മുതിർന്ന കുട്ടിയും പെൺകുട്ടി തന്നെയാണ്. ദുആ എന്നാണ് പേര്.

    കോമഡി കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരുന്ന ഷറഫുദ്ദീൻ തന്നെയാണോ അഞ്ചാം പാതിരയിൽ ഡോ ബെഞ്ചമിൻ ലൂയിസ് എന്ന സൈക്കോ കില്ലറായി വന്നതെന്ന അതിശയം ഇപ്പോഴും ആരാധകരിൽ നിന്നും വിട്ടുമാറിയിട്ടില്ല. സിനിമയിൽ ബെഞ്ചമിൻ പറഞ്ഞ പല ഡയലോഗുകളും ഇന്നും ആരാധകർ നെഞ്ചിലേറ്റുന്നുണ്ട്. ഇപ്പോൾ ലോക് ഡൗൺ കാലമായതിനാൽ സിനിമാചർച്ചകൾ എല്ലാം പൊടിപൊടിക്കുന്നുണ്ട്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad