Header Ads

  • Breaking News

    അഞ്ച് പെണ്‍കുട്ടികള്‍ ചേര്‍ന്ന് തന്നെ സ്ഥിരമായി ശല്യം ചെയ്യുന്നു; അവരെ അറസ്റ്റ് ചെയ്യണം; മൂന്നാം ക്ലാസുകാരന്റെ പരാതി കേട്ട് കണ്ണുതള്ളി പൊലീസുകാര്‍; അന്വേഷണം നടത്തിയ നിയമപാലകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

    കോഴിക്കോട്: 
    അഞ്ച് പെണ്‍കുട്ടികള്‍ ചേര്‍ന്ന് തന്നെ സ്ഥിരമായി ശല്യം ചെയ്യുന്നുവെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി മൂന്നാം ക്ലാസുകാരന്‍. എന്നാല്‍ പയ്യന്റെ പരാതി കേട്ട് പൊലീസുകാരുടെ കണ്ണുതള്ളി. അന്വേഷണം നടത്തിയ സംഘം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയും ചെയ്തു. പുതിയ പാലത്തെ മൂന്നാം ക്ലാസുകാരന്‍ ഉമര്‍ദിനാല്‍ ആണ് പരാതിക്കാരന്‍.

    ജനമൈത്രിയല്ലേ കാര്യങ്ങള്‍ അന്വേഷിക്കാതിരിക്കാന്‍ പറ്റുമോ? എന്നുകരുതി ഉടനെത്തി കസബ പൊലീസ് ഉമര്‍ദിനാലിന്റെ വീട്ടില്‍. പക്ഷെ വീട്ടിലെത്തിയപ്പോള്‍ കസബ പൊലീസ് ഇതുവരെ കൈകാര്യം ചെയ്യാത്ത കേസാണ്.



    ഉമര്‍ദിനാനെ സ്വന്തം സഹോദരിയും അടുത്ത ബന്ധുക്കളായ മറ്റ് നാല് സഹോദരികളും അവരോടൊപ്പം കളിക്കാന്‍ കൂട്ടുന്നില്ല. ഇതാണ് കാര്യം. പിന്നെ പെണ്‍കുട്ടികളെ ഒന്ന് പേടിപ്പിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പ്രശ്‌നം ക്രോംപ്രമൈസിലാക്കുകയും ചെയ്തിട്ടാണ് പൊലീസ് മടങ്ങിയത്.
    കഴിഞ്ഞദിവസമാണ് കോഴിക്കോട് സിറ്റി കസബ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുതിയ പാലത്ത് താമസിക്കുന്ന ഉമര്‍ദിനാന്‍ എന്ന മൂന്നാം ക്ലാസുകാരന്‍ എഴുതി തയ്യാറാക്കിയ വിചിത്ര പരാതിയുമായി കസബ ജനമൈത്രി പൊലീസിനെ സമീപിച്ചത്.

    തുടര്‍ന്ന് ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ സ്ഥലത്ത് ചെന്ന് ഉമര്‍ദിനാനിനോട് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് മറ്റുള്ളവരോടൊപ്പം കളിക്കാന്‍ കൂട്ടാതിരിക്കലും കളിയാക്കലുമാണ് പരാതിയിലെ ശല്യം ചെയ്യല്‍ എന്ന് പൊലീസിന് മനസ്സിലായത്.

    ഉമര്‍ദിനാനെ കളിയാക്കിയ സ്വന്തം സഹോദരിയും അടുത്ത ബന്ധുക്കളുമായ മറ്റ് അഞ്ച് പെണ്‍കുട്ടികളെയും നേരില്‍ കണ്ട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി പ്രശ്‌നം രമ്യമായി പരിഹരിച്ചുവെന്ന് കസബ എസ് ഐ സിജിത്ത് അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad