Header Ads

  • Breaking News

    പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ ഇടുമെന്ന് ഭീഷണി; പ്രതി അറസ്റ്റില്‍


    കൊല്ലം ചിതറയില്‍ പത്താംക്ലാസുകാരിയെ സ്‌നേഹം നടിച്ചു പീഡനത്തിനിരയാക്കിയ ഇരുപതുകാരന്‍ പോലീസ് പിടിയില്‍. ചിതറ സ്വദേശിയായ സിദ്ദിഖിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
    പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചാണ് ഇയാള്‍ പീഡനത്തിനിരയാക്കിയിരുന്നത്. പെണ്‍കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാല കൈവശപ്പെടുത്തി വില്‍പ്പന നടത്തുകയും രണ്ട് മൊബൈല്‍ഫോണ്‍ വാങ്ങുകയും ചെയ്തു. ഇതില്‍ ഒന്ന് ഇയാള്‍ കൈവശം വയ്ക്കുകയും മറ്റൊന്ന് പെണ്‍കുട്ടിക്ക് നല്‍കുകയുമായിരുന്നു. മാല കളഞ്ഞു പോയതായാണ് പെണ്‍കുട്ടി രക്ഷകര്‍ത്താക്കളെ വിശ്വസിപ്പിച്ചത്.

    തുടര്‍ന്ന് പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്താകുന്നത്. അറസ്റ്റിലായ സിദ്ദിഖ് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്. ഇയാള്‍ പെണ്‍കുട്ടിയുമായി വീഡിയോ ചാറ്റ് നടത്തിയിരുന്നു. ഇതിലൂടെ സംഘടിപ്പിച്ച പെണ്‍കുട്ടിയുടെ അര്‍ദ്ധ നഗ്‌ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്.

    ആരുമില്ലാത്ത സമയങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയിരുന്നത്. ഇയാളുടെ നിരന്തര ശല്യം സഹിക്കാതെയാണ് പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്നാണ് ബന്ധുക്കള്‍ കടയ്ക്കല്‍ പോലീസിനെ സമീപിച്ചത് .കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇയ്യാള്‍ കുറ്റം സമ്മതിച്ചു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad