Header Ads

  • Breaking News

    എന്നും കുഞ്ഞുവാവയായിരിക്കൂ…മകളുടെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി കുഞ്ഞിക്ക…കമന്റുമായി പ്രിയ താരങ്ങൾ


    മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൊച്ചുമക്കളായ മറിയം അമീറ സല്‍മാന്റെ പിറന്നാളാണ് ഇന്ന്. താര പുത്രിക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് നിരവധി വ്യക്തികളാണ് രംഗത്തെത്തിയിരിക്കുന്നത്. ദുൽഖറിന്റെ ഭാര്യ അമാല്‍ സൂഫിയക്ക് നസ്രിയയുമായി അടുത്ത സൗഹൃദമാണ് ഉള്ളത്. 2017 മെയ് 5നായിരുന്നു ദുല്‍ഖറിന്റേയും അമാലിന്റേയും ജീവിതത്തിലേക്ക് മറിയം എത്തിയത്. മകളെ മടിയിലിരുത്തി കൊണ്ടുള്ള ദുൽഖറിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുക ആണ്.

    ഹാപ്പി ബര്‍ത്ത്‌ഡേ ഡാര്‍ലിങ് . നിന്റെ പ്രായത്തിനൊത്ത് ഞങ്ങളെല്ലാവരും നിന്നോടൊപ്പം ചേരുമ്പോള്‍ നീ പറയുന്നു, ഞാനിപ്പോള്‍ വലിയ കുട്ടിയായെന്ന്. നീ പറയുന്നത് ശരിയായിരിക്കാം. വളരെ പെട്ടെന്നാണ് നീ വളരുന്നത്. ഇപ്പോള്‍ നല്ലപോലെ സംസാരിക്കുന്നുമുണ്ട്. മൂന്നു വയസ്സുകാരിയായ വലിയ പെണ്‍കുട്ടിയായി നീ. രാജകുമാരിയെ പോലെ സുന്ദരിയായി. നീ നിന്റേതായ ലോകം സൃഷ്ടിക്കുന്നു. കളിക്കുന്നു. ഞങ്ങള്‍ക്ക് കഥകള്‍ പറഞ്ഞു തരുന്നു. സ്വന്തമായി നടക്കുന്നു. ഓടുന്നു. ചാടാന്‍ പഠിക്കുന്നു. അതെ നീ ഇപ്പോള്‍ വലിയ കുട്ടിയായി. നീ പതുക്കെ വലുതായാല്‍ മതിയെന്നു തോന്നുന്നു. ഞങ്ങളുടെ കുഞ്ഞുവാവയായിരിക്കൂ. നിന്നെ ആദ്യമായി കണ്ടപ്പോള്‍ എങ്ങനെയായിരുന്നോ അങ്ങനെ. നിന്റെ കരച്ചില്‍ കേട്ടപ്പോള്‍ നിന്നെ കൈയിലെടുത്തപ്പോള്‍ നീ എങ്ങനെയായിരുന്നോ അങ്ങനെ. നിന്റെ കരച്ചില്‍ കേട്ടപ്പോള്‍ നിന്നെ കൈയിലെടുത്തപ്പോള്‍ നീ എങ്ങനെയായിരുന്നോ അങ്ങനെ.

    കുഞ്ഞുവാവയായി നിന്നെ കണ്ടു മതിയായില്ല. എന്നും നീ ഞങ്ങള്‍ക്ക് കുഞ്ഞുവാവ തന്നെയാണ്. നീ വലുതായെന്ന് ഈ ലോകം മുഴുവന്‍ പറഞ്ഞാലും.. ഇത്ര പെട്ടെന്ന് വലുതാകല്ലേ.. കുഞ്ഞുവാവയായിരിക്കൂ. എന്നാണ് ദുൽഖർ സൽമാൻ കുറിച്ചത്. പിറന്നാൾകാരിയുടെ കുറച്ചു ക്യൂട്ട് ചിത്രങ്ങളും ആയിട്ടാണ് നസ്റിയ എത്തിയത്. പിറന്നാളാശംസകള്‍ മുമ്മു. നച്ചുമാമി നിന്നെ കാണാനായി കാത്തിരിക്കുകയാണ് എന്നാണ് നസ്രിയ കുറിച്ചത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad