Header Ads

  • Breaking News

    അശ്ലീല ചിത്രത്തോടൊപ്പം മുഖ്യമന്ത്രിയുടെ പടം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; മുസ്ലീംലീഗ് പ്രവര്‍ത്തകനെതിരെ കേസ്

    കോഴിക്കോട്
    അശ്ലീല ചിത്രത്തോടൊപ്പം മുഖ്യമന്ത്രിയുടെ പടം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച മുസ്ലീംലീഗ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. കട്ടിപ്പാറ സ്വദേശി ഹമീദിനെതിരെയാണ് കേസെടുത്തത്. ‘നമ്മുടെ കട്ടിപ്പാറ’ എന്ന വാട്സാപ് ഗ്രൂപ്പ് വഴിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

    മുഖ്യമന്ത്രി പിണറായി വിജയന്റേയും, സിപിഎം സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെയും ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ഫോട്ടോകള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി. സൗദി അറേബ്യയിലെ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad