Header Ads

  • Breaking News

    അമ്മയുടെ സാരിയണിഞ്ഞ് ഐശ്വര്യ ലക്ഷ്മി;ചിത്രത്തിന് രസകരമായ കമന്റുമായി ആരാധകർ


    അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ആക്കി കൊണ്ട് ഏത് കഥാപാത്രത്തെയും തന്റെ ഉള്ളംകൈയിൽ ആക്കുന്ന ഭാഗ്യ നടി എന്ന പേര് ലഭിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് തന്നെ ഐശ്വര്യ ലക്ഷ്മി മലയാളം ചലച്ചിത്ര ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്തു. ഈ ലോക്ക് ഡൗൺ കാലത്തും തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് ഐശ്വര്യ എത്തിയിരുന്നു. ആരാധകരും ആയും മറ്റ് താരങ്ങളുമായും നല്ല രീതിയിൽ ഉള്ള ബന്ധം പുലർത്തുവാൻ ഐശ്വര്യ എന്നും ശ്രമിച്ചിരുന്നു. 17 വർഷം പഴക്കമുള്ള സാരി ഉടുത്ത് നടി പൂർണിമ ഇന്ദ്രജിത്ത് കഴിഞ്ഞദിവസം എത്തിയിരുന്നു. ആ സാരിയുടെ പിന്നിലെ കഥയും താരം തന്നെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ അമ്മയുടെ സാരിയുമായി എത്തുകയാണ് ഐശ്വര്യ ലക്ഷ്മി.

    ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ ചിത്രം പങ്കു വച്ചത്. താരം സാരിയുടുത്ത് നിൽക്കുന്ന ചിത്രത്തിനൊപ്പം തന്നെ താരത്തിന്റെ അമ്മ അതേ സാരിയിൽ നിൽക്കുന്ന പഴയ ഒരു ഫോട്ടോയും ചേർത്തിട്ടുണ്ട്. ലോക് ഡൗണ്‍ കാലമായപ്പോഴെക്കും അമ്മമാരുടെ പഴയ സാരി ചിത്രങ്ങളുമായി പലരും വന്നിരുന്നു. ഐശ്വര്യ ലക്ഷ്മിക്ക് സാരി നന്നായി ചേരുമെന്നും സാരിയിൽ അതീവ സുന്ദരിയാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. ഇവരിൽ പലർക്കും ഐശ്വര്യലക്ഷ്മി മറുപടിയും നൽകിയിട്ടുണ്ട്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad