Header Ads

  • Breaking News

    എല്ലാം ഇന്നലെ പോലെ തോന്നുന്നു;ഒന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവെച്ച് പേർളിയും ശ്രീനിഷും


    മോഹൻലാൽ അവതാരകനായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസൺ വണ്ണിലൂടെ പരിചയപ്പെട്ട് പിന്നീട് ആ സൗഹൃദം വിവാഹത്തിലേക്ക് എത്തിയ രണ്ട് വ്യക്തികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ടെലിവിഷൻ അവതാരകയും നടിയുമായ പേളി മാണിയും ശ്രീനിഷും വിവാഹം കഴിച്ചിട്ട് ഇന്നലെ ഒരു വർഷം തികഞ്ഞിരിക്കുകയാണ്. ഇതിന്റെ സന്തോഷം സോഷ്യൽമീഡിയയുടെ പങ്കുവയ്ക്കുകയാണ് ഇരുവരും.

    റിയാലിറ്റി ഷോ സെറ്റിൽ വെച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇരുവരുടെയും വിവാഹം കേരളക്കര ഒന്നാകെ ഉറ്റുനോക്കിയ ചടങ്ങ് ആയിരുന്നു. റിയാലിറ്റി ഷോയ്ക്ക് വേണ്ടി വെറും ഒരു ഗെയിം കളിക്കുകയാണോ എന്നുവരെ ആരാധകർ സംശയിച്ചിരുന്നു. എന്നാൽ മതത്തിന്റെ വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ് ഇരുവരും വിവാഹിതരായി. 2019 ജനുവരിയിൽ വിവാഹനിശ്ചയവും 2019 മെയ് 5, 8 തീയതികളിലായി ഹിന്ദു ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹങ്ങളും ഇവർ നടത്തി. ആരാധകരുമായി എപ്പോഴും തങ്ങളുടെ വിശേഷങ്ങൾ പങ്കു വയ്ക്കുവാൻ ശ്രമിക്കുന്ന താരങ്ങളാണ് ഇരുവരും.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad